ദുബൈ കെ.എം.സി.സി രക്തസാക്ഷികളെ അനുസ്മരിച്ചു
text_fieldsദുബൈ കെ.എം.സി.സി നടത്തിയ രക്തസാക്ഷി
അനുസ്മരണ സമ്മേളനം
ദുബൈ: ദുബൈ കെ.എം.സി.സി രക്തസാക്ഷി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരെ അദ്ദേഹം അനുസ്മരിച്ചു.
ദുബൈ കെ.എം.സി.സി ഈദുൽ ഇത്തിഹാദ് ആഘോഷ സമിതി ജനറൽ കൺവീനർ യഹ്യ തളങ്കര പരിപാടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി ട്രഷറർ പി.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഏറാമല രക്തസാക്ഷിത്വ ദിന പ്രതിജ്ഞക്ക് നേതൃത്വം നൽകി.
സിദ്ദീഖ് ചൗകി, അഷ്റഫ് തൊട്ടോളി എന്നിവരുടെ നേതൃത്വത്തിലുള്ള ഹാപ്പിനെസ് ടീം രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ നേർന്ന് പരേഡ് നടത്തി. റിയാസ് മാണൂർ ടീമിനെ നിയന്ത്രിച്ചു.
കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, എ.സി. ഇസ്മായിൽ, ഒ.കെ. ഇബ്രാഹിം, ഹംസ തൊട്ടിയിൽ, മുഹമ്മദ് പട്ടാമ്പി, ഹസൻ ചാലിൽ, എൻ.കെ. ഇബ്രാഹിം, മജീദ് മടക്കിമല, മുസ്തഫ വേങ്ങര, മൊയ്ദു ചപ്പാരപ്പടവ്, കെ.പി.എ. സലാം, അഷ്റഫ് കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അബ്ദുൽ കാദർ അരിപ്പാമ്പ്ര സ്വാഗതവും സി.എച്ച്. നൂറുദ്ദീൻ നന്ദിയും പറഞ്ഞു.

