Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രുചിവൈവിധ്യങ്ങളുമായി ദുബൈ ഫുഡ് ഫെസ്റ്റിവലിന് തുടക്കം

text_fields
bookmark_border
14 ദിവസം നീളുന്ന ഫെസ്റ്റിവൽ തിങ്കളാഴ്ച മുതലാണ് തുടങ്ങിയത്
രുചിവൈവിധ്യങ്ങളുമായി ദുബൈ ഫുഡ് ഫെസ്റ്റിവലിന് തുടക്കം
cancel
Listen to this Article

ദുബൈ: ഭക്ഷ്യപ്രേമികൾക്ക് ആവേശം പകർന്ന് രുചി വൈവിധ്യങ്ങളുടെ മഹാമേളയായ ദുബൈ ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു. 14ദിവസം നീളുന്ന ഈ വർഷത്തെ ഫെസ്റ്റിവൽ തിങ്കളാഴ്ച മുതലാണ് തുടങ്ങിയത്. മേളയുടെ ഒമ്പതാമത് എഡിഷനാണ് കോവിഡ് ഇടവേളക്ക് ശേഷം തിരിച്ചെത്തിയത്. ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നുള്ള രുചിവൈവിധ്യങ്ങളെ ആസ്വദിക്കാൻ ഫെസ്റ്റിവൽ അവസരമൊരുക്കും. 12,000 റസ്റ്റാറന്‍റുകളും കഫേകളും ഇതിന്‍റെ ഭാഗമാകുന്നുണ്ട്. ലോകപ്രശസ്തമായ ഫൈൻ ഡൈനിങ് റസ്റ്റാറന്‍റുകൾ ഭാഗഭാക്കാവുന്ന ഫെസ്റ്റിവലിൽ പ്രമുഖ ഷെഫുമാരുടെ മാസ്റ്റർ ക്ലാസുകളും നടക്കും. മേളയുടെ ഭാഗമായുള്ള ദുബൈ റസ്റ്റാറന്‍റ് വീക്ക് മേയ് ആറ് മുതൽ 15 വരെ അരങ്ങേറും.

ഈ ദിവസങ്ങളിൽ നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന റസ്റ്റാറന്‍റുകൾ -ലോവെ, റെയ്ഫ് ജാപ്പനീസ് കുഷിയാക്കി, ഇൻഡോ ചൈൻ, വുഡ്ഫയർ, തമോക്ക എന്നിവയുൾപ്പെടെ- പ്രത്യേകം ക്യുറേറ്റുചെയ്‌ത ഡിന്നർ മെനുകൾ ആകർഷകമായ വിലയിൽ ലഭ്യമാക്കും. എക്സ്പോ 2020 ദുബൈയിൽ ഒരുക്കിയ ഭക്ഷ്യ വൈവിധ്യങ്ങളുടെ നിരവധി പരിപാടികൾക്ക് ശേഷം എമിറേറ്റിലെ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും ഈദുൽ ഫിത്റിനൊപ്പം വന്നുചേരുന്ന ഭക്ഷ്യാഘോഷമാകും ദുബൈ ഫുഡ് ഫെസ്റ്റിവൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai Food Festival with variety of flavors
Next Story