ഡോ. ഹകീം അസ്ഹരിക്ക് സ്വീകരണം
text_fieldsഡോ. ഹകീം അസ്ഹരിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനും ഷാർജയിലെ പൗരാവലിയും ചേർന്ന് നൽകിയ സ്വീകരണം
ഷാർജ: മനുഷ്യ സൗഹാർദ ആഹ്വാനവുമായി കേരളത്തിലുടനീളം മാനവ സഞ്ചാര യാത്ര നടത്തിയ യുവ നേതാവ് ഡോ. ഹകീം അസ്ഹരിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനും ഷാർജയിലെ പൗരാവലിയും ചേർന്ന് സ്വീകരണം നൽകി.
സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ ഡി. രാജ, മുഹ്സിൻ എം.എൽ.എ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, ജോ. ജനറൽ സെക്രട്ടറി ജിബി ബേബി, നസീർ കുനിയിൽ, അനീഷ്, മുരളി, ടി.വി രവീന്ദ്രൻ, കെ.എം. അബ്ദുൽ മനാഫ്, ഡോ. അരുൺ, ചാർളി, പുന്നകൻ മുഹമ്മദ് അലി, ഹരിലാൽ, എസ്.എം. ജാബിർ, അഷറഫ് തച്ച്രൂത്, നാസർ ഊരകം, മനാഫ് കുന്നിൽ, ബിജു ഇബ്രാഹിം, സലീം ഷാ, അഡ്വ. ഫരീദ്, കമാപലാം അബ്ദുല്ല, ഇസ്മായിൽ തൂവക്കുന്ന്, യഹിയ അല്ലപുഴ തുടങ്ങിയവർ നേതൃത്വം നൽകി.

