Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡോൾഫിൻ ഷിപ്പിംഗ് ഗ്രൂപ്പ് 12 ലക്ഷം സംഭാവന നൽകി
text_fieldsbookmark_border
ദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോൾഫിൻ ഷിപ്പിംഗ് ലൈൻ മാനേജിങ് ഡയറക്ടർ അഹമ്മദ് ഷബീർ കാക്കശ്ശേരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകി.
തെൻറ സ്ഥാപനത്തിലെ മലയാളി ജീവനക്കാരിൽ നിന്നും സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി എ.സി. മൊയ്തീൻ വഴി കൈമാറി.
നാടിനു വേണ്ടി ഇടത്തരം, ചെറുകിട സംരംഭകരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗൾഫ് മേഖലയിലുള്ള എല്ലാ ഇടത്തരം സംരംഭകരും കുറഞ്ഞത് ഒന്നോ രണ്ടോ ലക്ഷം രൂപയെങ്കിലും സ്വരൂപിച്ച് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേണ്ടി ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രിയുടെ കരങ്ങൾക്ക് പിന്തുണ നൽകിയാൽ അത് നമ്മുടെ നാടിന് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
Next Story
