‘ക്രിമിനൽ താമസിച്ചിരുന്ന വീട്’ പ്രകാശനം എസ്.ഐ.ബി.എഫിൽ
text_fieldsദുബൈ: പുന്നയൂർക്കുളം സൈനുദ്ദീന്റെ ആറാമത്തെ പുസ്തകമായ ‘ക്രിമിനൽ താമസിച്ചിരുന്ന വീടി’ന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സ വേദിയിൽ നടക്കും.
നവംബർ 17ന് ഞായറാഴ്ച രാത്രി 10 മണിക്കാണ് പ്രകാശന ചടങ്ങ്. ഒയ്ജാ ബോർഡ്, അമാല്യേകർ തുടങ്ങി 24 കഥകളുടെ സമാഹാരമാണ് ‘ക്രിമിനൽ താമസിച്ചിരുന്ന വീട്’ എന്ന പുസ്തകം. നവംബർ ആറു മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തക മേളയിൽ ബഷോ ബുക്സിൽ ഹാൾ നമ്പർ ഏഴിൽ പുസ്തകം ലഭ്യമാകും. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതുന്ന പുന്നയൂർക്കുളം സൈനുദ്ദീന്റെ 120ലധികം കഥകള്‍ ഇതിനകം അച്ചടിച്ചു വന്നിട്ടുണ്ട്.
ഭാരതത്തിലെത്തുന്ന ദേശാടനക്കിളികളെക്കുറിച്ച് പഠനം നടത്തി നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. മറ്റ് പുസ്തകങ്ങള്‍: ഓണ്‍ലൈനില്‍ ശ്രീജ വിളിക്കുന്നു, ബുള്‍ ഫൈറ്റര്‍ (കഥാസമാഹാരം), മരുഭൂമിയിലെ ഒട്ടകജീവിതം (യാത്ര), നഃസ്ത്രീ സ്വാതന്ത്ര്യ മര്ഹതി (നോവല്‍). നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

