ക്രിക്കറ്റ് ടൂർണമെന്റ്: ബിൻ വാസി ക്രിക്കറ്റ് ടീം ജേതാക്കൾ
text_fieldsകൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ബിൻ വാസി ടീം
കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൾ യു.എ.ഇ ക്രിക്കറ്റ് ടൂർണമെന്റിൽ ബിൻ വാസി ടീം അൽ മദീന ക്ലബിനെ 47 റൺസിന് പരാജയപ്പെടുത്തി ജേതാക്കളായി. വിജയികൾക്ക് കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് പി.എം. സൈനുദ്ദീൻ നാട്ടികയും സെക്രട്ടറി കെ.സി. അബൂബക്കർ, ഗൾഫ് വേൾഡ് വൈഡ് ഡിസ്ട്രിബ്യൂഷൻ മാനേജർ സോണി, ക്ലബ് ട്രഷറർ വി.ഡി. മുരളീധരൻ, ചീഫ് പാട്രൻ എൻ.എം. അബ്ദുസമദ് തുടങ്ങിയവർ ട്രോഫി വിതരണം ചെയ്തു.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി സഹീർ ബജ്വയെയും (ഡ്രീം11) മികച്ച ബൗളറായി ബിൻ വാസി ടീമിലെ സാജിദിനെയും തെരഞ്ഞെടുത്തു. ടൂർണമെന്റ് കോഓഡിനേറ്റർ സമ്പത്ത് കുമാർ, തോമസ്, ലിജോ, ശഫാഹത് അലി, ഷിബു, അനസ്, അലക്സ്, വിനീഷ്, ജിദേഷ് നാരായൻ, വി. അഷ്റഫ്, സുബൈർ എടത്തനാട്ടുകര തുടങ്ങിയവർ നേതൃത്വം നൽകി.

