കമോൺ കേരള; കെമക്സ് റാഫൽഡ്രോ വിജയികളെ പ്രഖ്യാപിച്ചു
text_fieldsകമോൺ കേരള ഏഴാം എഡിഷൻ വേദിയിൽ കെമക്സ് പവിലിയനിൽ നടന്ന റാഫൽ ഡ്രോയിലെ ഒന്നാം സമ്മാനം നേടിയ മുഹമ്മദലിക്ക് കെമക്സ് ഗ്രൂപ് സി.ഇ.ഒ അബ്ദുറസാഖ് സി.പി ഗോൾഡ് കോയിൻ സമ്മാനിക്കുന്നു. ഗ്രൂപ് ജനറൽ മാനേജർ യൂനുസ് യൂസുഫ് സമീപം
ഷാർജ: കമോൺ കേരള ഏഴാം എഡിഷൻ വേദിയിൽ കെമക്സ് പവിലിയനിൽ നടന്ന റാഫൽ ഡ്രോയിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം നേടിയ മുഹമ്മദലിക്ക് കെമക്സ് ഗ്രൂപ് സി.ഇ.ഒ അബ്ദുറസാഖ് സി.പി ഗോൾഡ് കോയിൻ സമ്മാനിച്ചു.
ചടങ്ങിൽ ഗ്രൂപ് ജനറൽ മാനേജർ യൂനുസ് യൂസുഫ് പങ്കെടുത്തു. രണ്ടാം സമ്മാനമായ ഡിന്നർ സെറ്റ് അഞ്ചുപേർക്കും മൂന്നാം സമ്മാനമായ കെമക്സ് മൈ ഹോം കിറ്റ് പത്തുപേർക്കും സമ്മാനമായി ലഭിച്ചു.

