കുഞ്ഞുമനസ്സുകളിലെ വലിയ കാൻവാസായി ലിറ്റില്‍ ആര്‍ട്ടിസ്റ്റ്
text_fieldsലിറ്റിൽ ആർട്ടിസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
ഷാര്‍ജ: കമോണ്‍ കേരളയുടെ മൂന്ന് ദിനങ്ങളിലും നിറങ്ങളുടെ ആരവം തീരത്ത് കുരുന്നുകളുടെ ലിറ്റില്‍ ആര്‍ട്ടിസ്റ്റ്. മൂന്ന് ദിനങ്ങളില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി നടന്ന ചിത്രരചന മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ സ്കൂളുകളില്‍ നിന്നെത്തിയ അയ്യായിരത്തോളം വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്.
കെ.ജി മുതല്‍ മൂന്നാം തരം വരെയുള്ള ജൂനിയര്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് ക്രയോണ്‍ കളറിങ് മത്സരവും നാലാം തരം മുതല്‍ ഏഴാം തരം വരെയുള്ള കുട്ടികള്‍ സീനിയര്‍ വിഭാഗത്തില്‍ പെന്‍സില്‍ ഡ്രോയിങ് ആൻഡ് കളറിങ് മത്സരമാണ് അരങ്ങേറിയത്.
ജൂനിയര്‍ വിഭാഗത്തിനു ചടങ്ങില്‍വെച്ച് ചിത്രം നല്കി നിറം നല്കാനായിരുന്നെങ്കില് സീനിയര്‍ വിഭാഗത്തില്‍ വ്യത്യസ്ത തീമുകളായ ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ 2030, എൻചാന്റഡ് ഓഷ്യൻ: എ വേൾഡ് ബിനീത്ത് ദി വേവ്സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
വ്യത്യസ്ത സോണുകള്‍ ക്രമീകരിച്ചാണ് മത്സരങ്ങള്‍ അരങ്ങേറിയത്. കുരുന്നുകളുടെ മത്സരങ്ങള്‍ കാണാന്‍ രക്ഷിതാക്കളുടെ വലിയ നിര തന്നെ സാക്ഷിയായിരുന്നു.

