ചേലക്കര പ്രീമിയർ ഫുട്ബാൾ ലീഗ്
text_fieldsചേലക്കര പ്രീമിയർ ഫുട്ബാൾ ലീഗ് മത്സര വിജയികൾ അതിഥികൾക്കൊപ്പം
ദുബൈ: കെ.എം.സി.സി ചേലക്കര മണ്ഡലം സർഗധാരയുടെ നേതൃത്വത്തിൽ എ.സി. അഹമ്മദ് സാഹിബ് മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ചേലക്കര പ്രീമിയർ ലീഗ് സീസൺ- 3 ഖവാനീജ് അൽ മവാക്കീബ് സ്കൂളിൽ സംഘടിപ്പിച്ചു. ചെയർമാൻ അഷ്റഫ് കിള്ളിമംഗലം അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബൈ റേഡിയോ സർട്ടിഫൈഡ് പേഴ്സനാലിറ്റി സ്പീക്കർ സൈഫ് അബ്ദുല്ല ഉദ്ഘാടനം നിർവഹിച്ചു.
ദുബൈ എമിഗ്രേഷൻ മേധാവി മാജിദ് അൽ സുവൈദി ട്രോഫി നൽകി. വിശിഷ്ടാതിഥികളായി പങ്കെടുത്ത അസീസ് എളനാട്, ഡോ. ഷാനിദ്, ടി.എ. നൗഷാദ്, പി.എ. ഹനീഫ, ഷെറിൻ പ്രൈം, നബീൽ ബ്ലൂ ഹൊറൈസൺ, ഷാജി അഹമ്മദ്, നസീർ അർസ, ജില്ല കെ.എം.സി.സി ഭാരവാഹിയായ പി.എം. ഉമ്മർ, മണ്ഡലം ഭാരവാഹികളായ അബ്ദുല്ല താഴപ്ര, കെ.കെ. ഉമ്മർ, നസിം ചേലക്കോട്, ഷാഹിർ ചെറുതുരുത്തി, നൗഫൽ ദേശമംഗലം, സർഗധാര ഭാരവാഹികളായ അസീസ് തലശ്ശേരി, അഫ്സൽ കിള്ളിമംഗലം, ബിലാൽ, ഷെഫീർ ചെറുതുരുത്തി തുടങ്ങിയവർ നേതൃത്വം നൽകി.ചടങ്ങിന് കൺവീനർ ബഷീർ വരവൂർ സ്വാഗതവും കോഓഡിനേറ്റർ മുസമ്മിൽ തലശ്ശേരി നന്ദിയും പറഞ്ഞു.

