സി.എച്ച് അനുസ്മരണം: ലോഗോ പ്രകാശനം
text_fieldsസി.എച്ച് അനുസ്മരണ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ശംസുദ്ദീൻ ബിൻ മുഹിയദ്ദീന്‍ നൽകി നിർവഹിക്കുന്നു
ദുബൈ: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ 40ാം ചരമ വാർഷികത്തോടനുബന്ധിച്ച് സി.എച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദുബൈയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ശംസുദ്ദീൻ ബിൻ മുഹിയദ്ദീന്‍ നൽകി നിർവഹിച്ചു.
സി.എച്ച് അനുസ്മരണം ‘റിഫ്ലക്ഷൻസ് ഓൺ സി.എച്ച് -എ കോമെമ്മറേഷൻ’ എന്ന പേരിൽ നവംബർ 12ന് ദുബൈയിൽ നടക്കും. ഇന്ത്യയിലെയും വിദേശങ്ങളിലെയും ഭരണനേതൃത്വത്തിലുള്ളവരും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖരും സംബന്ധിക്കും. ലോഗോ പ്രകാശന ചടങ്ങിൽ കുഞ്ഞമ്മദ് പേരാമ്പ്ര, സെമീർ മഹമൂദ് മനാസ്, ഫിറോസ് അബ്ദുല്ല, അബ്ദുല്ല നൂറുദ്ദീൻ, ഒ.കെ. സലാം, ജെസീൽ കായണ, നെബീൽ അബ്ദുല്ല, ഷിയാസ് എന്നിവർ പങ്കെടുത്തു.

