‘കാമ്പസ് കിസ്സ’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും
text_fields‘കാമ്പസ് കിസ്സ’ പുസ്തകത്തിന്റെ കവർ പ്രകാശനം അൽ മദീന ഗ്രൂപ് എം.ഡി അബ്ദുല്ല പൊയിൽ, സ്കോട്ട ജോയന്റ് സെക്രട്ടറി ഷാജഹാൻ ഒറ്റ തയ്യിൽ എന്നിവർ ചേർന്ന് അക്കാഫ് ജനറൽ സെക്രട്ടറി ദീപുവിന് നൽകി നിർവഹിക്കുന്നു
ഷാർജ: സർ സയ്യദ് കോളജ് തളിപ്പറമ്പ അലുമ്നി (സ്കോട്ട) അക്കാഫ്, ഹരിതം ബുക്സ് എന്നിവയുമായി ചേർന്ന് പുറത്തിറക്കുന്ന ‘കാമ്പസ് കിസ്സ’ എന്ന പുസ്തകം നവംബറിൽ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. സർ സയ്യദൻസിൽനിന്ന് സമാഹരിച്ച ഓർമക്കുറിപ്പുകളാണ് ‘കാമ്പസ് കിസ്സ’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ കവർ പ്രകാശനം കഴിഞ്ഞ ഞായറാഴ്ച സ്കോട്ടയുടെ കീഴിൽ അജ്മാനിൽ നടന്ന സ്നേഹസദ്യ പ്രോഗ്രാമിൽ നടന്നു.
സ്കോട്ട രക്ഷാധികാരിയും അൽ മദീന ഗ്രൂപ് എം.ഡിയുമായ അബ്ദുല്ല പൊയിൽ, സ്കോട്ട ജോയന്റ് സെക്രട്ടറി ഷാജഹാൻ ഒറ്റതയ്യിൽ എന്നിവർ ചേർന്ന് അക്കാഫ് ജനറൽ സെക്രട്ടറി ദീപുവിന് നൽകിയാണ് കവർ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ സി.ടി. മുഹമ്മദ് റഫീഖ്, നാസർ അഹമ്മദ്, സി.പി. മൻസൂർ, പുസ്തകത്തിന്റെ എഡിറ്റർമാരായ ഷംസീർ പറമ്പത്ത്, സാലി അച്ചീക്കാരൻ എന്നിവർ സംബന്ധിച്ചു.

