ഒട്ടകപ്രേമികളുടെ ഉൽസവകാലത്തിന് തുടക്കമായി
text_fieldsദുബൈ: ദുബൈ കാമൽ റൈസിങ് ക്ലബിൽ അൽ മർമൂം പ്രിലിമിനറി റേസിനു തുടക്കമായി. വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഒട്ടകങ്ങളെ അണിനിരത്തി ഒരുക്കുന്ന ഒാട്ടമത്സരത്തിെൻറ പ്രാരംഭ ചടങ്ങിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സംബന്ധിച്ചു.
ലഖായ, യിസ്സ ഇനങ്ങളിൽപ്പെട്ട ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള മത്സരമാണ് ഇക്കുറി നടക്കുക.അറബ് ശൈഖുമാരുടെയും ഗോത്രവിഭാഗങ്ങളുടെയും ഒട്ടകങ്ങൾക്കായി 258 ലാപ്പുകളിലായാണ് മത്സരം. രാവിലെ അഞ്ചേ മുക്കാലിനും ഉച്ചക്ക് രണ്ടു മണിക്കുമാണ് മത്സര സമയം. ഒക്ടോബർ 21ന് സമാപിക്കുന്ന ടൂർണമെൻറിൽ വിജയികളാവുന്ന ഒട്ടകങ്ങളുടെ ഉടമകൾക്ക് വൻ തുകയും പാരിതോഷികങ്ങളും സമ്മാനമായി ലഭിക്കും.
