Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.എ പരീക്ഷ; അംറത് ഹാരിസിന് കേരളത്തിൽ ഒന്നാം റാങ്ക്
text_fieldsbookmark_border
അംറത് ഹാരിസ്
ദുബൈ: ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ) ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാർഥിനി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് നടത്തിയ പരീക്ഷയിൽ ദേശീയതലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽനിന്ന് ഒന്നാം സ്ഥാനവും കരസ്ഥമാക്കി അംറത് ഹാരിസ്. ദേശീയതലത്തിൽ 2021ൽ നടന്ന സി.എ ഇന്റർ പരീക്ഷയിൽ പതിനാറാം റാങ്ക് അംറത് കരസ്ഥമാക്കിയിരുന്നു.
ഷാർജയിൽ അക്കൗണ്ട്സ് മാനേജറായ ഹാരിസ് ഫൈസൽ- ഷീബ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അംറത്. സഹോദരി അംജതയും സി.എ ബിരുദധാരിയാണ്. 22 വർഷമായി കുടുംബം യു.എ.ഇയിൽ പ്രവാസികളാണ്.
Next Story

