അമ്മമാർക്ക് ആദരമൊരുക്കി ‘ബ്രെസ്റ്റ് ഫീഡിങ് ഫ്രണ്ട്സ്’ അസോസിയേഷൻ
text_fieldsഷാർജ: 2020-22 കാലഘട്ടത്തിനിടയിൽ പ്രസവിച്ച അമ്മമാർക്ക് ആദരമൊരുക്കി ഷാർജയിലെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിലെ ഹെൽത്ത് സപ്പോർട്ട് അസോസിയേഷനുകളിലൊന്നായ ബ്രെസ്റ്റ് ഫീഡിങ് ഫ്രണ്ട്സ് അസോസിയേഷൻ. കുട്ടികൾക്ക് പോഷകാഹാരവും ശരിയായ പരിചരണവും നൽകുന്നതിൽ അമ്മമാരുടെ പങ്കിനെ അഭിനന്ദിച്ചു. ‘മബ്രൂക് മ യാകും’ എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അമ്മമാരെയും കുട്ടികളെയും ‘ബ്രെസ്റ്റ് ഫീഡിങ് ഫ്രണ്ട്സ്’ പ്രസിഡന്റ് ഖൗല അബ്ദുൽ അസീസ് അൽ നൊമാൻ അഭിനന്ദിച്ചു.
മുലയൂട്ടുന്ന അമ്മമാരെ പിന്തുണക്കുന്നതിനെ കുറിച്ച് ‘ബ്രെസ്റ്റ് ഫീഡിങ് ഫ്രണ്ട്സ്’ ഓണററി പ്രസിഡന്റ് ശൈഖ ബുദൂർ ബിൻ സുൽത്താൻ അൽ ഖാസിമി വിഡിയോ സന്ദേശത്തിൽ സംസാരിച്ചു.

