രക്തദാനം: കെ.എം.സി.സിക്ക് പ്രശംസാപത്രം
text_fieldsദുബൈ: ബ്ലഡ് ആൻഡ് പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചതിന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയെ ദുബൈ ഹെൽത്ത് അതോറിറ്റി പ്രശംസാപത്രം നൽകി ആദരിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ബ്ലഡ് ഡൊണേഷൻ കാമ്പയിൻ കോഓഡിനേറ്റർ സിജി ജോർജ്, മുഹമ്മദ് സൽമാൻ ഇബ്രാഹിമിന് പ്രശംസാപത്രം കൈമാറി. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ജില്ല ട്രഷറർ ഹനീഫ് ടി.ആർ, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്ങൽ, സെക്രട്ടറി കെ.പി. അബ്ബാസ് കളനാട്, കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീം പ്രതിനിധി ശിഹാബ് തെരുവത്ത് എന്നിവർ സംബന്ധിച്ചു.
യു.എ.ഇ ദേശീയദിനമായ ഡിസംബർ രണ്ടിന് രാവിലെ ഒമ്പതു മുതൽ മൂന്നു വരെ ദുബൈ ഹെൽത്ത് അതോറിറ്റി ഹെഡ് ക്വാർട്ടേഴ്സിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ രക്തദാനം നൽകാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

