ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന ലിസ് എക്സിബിഷനിലെ ശ്രദ്ധാകേന്ദ്രമായി ഗാഡ്സ് ഷൂസ്
text_fieldsലിസ് എക്സിബിഷനിലെ ഗാഡ്സ് ഷൂ സ്റ്റോറിലെ തിരക്ക്
ഷാർജ: ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന ലിസ് എക്സിബിഷനിലെ ശ്രദ്ധാകേന്ദ്രമായി ഗാഡ്സ് ഷൂസ്. രണ്ട് പതിറ്റാണ്ടായി ഗൾഫ് നാടുകളിലെ സേഫ്റ്റി ഫൂട്ട്വെയർ രംഗത്ത് സജീവമായ ഗ്ലാഡിയേറ്ററാണ് 'ഗാഡ്സ്' എന്ന പുത്തൻ ബ്രാൻഡിനു പിന്നിൽ. പ്രമുഖ ഷൂ ബ്രാൻഡുകൾ അണിനിരക്കുന്ന മേളയിൽ സ്വന്തം പേര് എഴുതിച്ചേർത്തിരിക്കുകയാണ് ഗാഡ്സ്. വൈവിധ്യമായ പുത്തൻ ഡിസൈനുകളും റിഫ്ലക്സ് ഇൻസോൾ എന്ന പുത്തൻ സവിശേഷ സാങ്കേതികവിദ്യയുമാണ് ഉപയോഗിച്ചിരിക്കുന്നത്. അറുപതിലേറെ വ്യത്യസ്ത ഡിസൈനുകളുണ്ട്.
ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിലും ഇതിനോടകം ഉപഭോക്തൃ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ലൈറ്റ് വെയിറ്റ് കാറ്റഗറിയിൽ ലൈഫ് സ്റ്റൈൽ റണ്ണിങ് ട്രെയിനിങ് ശ്രേണികളിൽ എത്തുന്ന ഗാഡ്സ് ഇൻഡോർ കോർട്ടുകൾക്ക് വളരെ അനുയോജ്യമാണ്. പ്രഫഷനൽ ബാഡ്മിൻറൺ - ടെന്നിസ് ശ്രേണികളിലേക്കുള്ള പുത്തൻ ഷൂസ് നിർമാണത്തിനുള്ള ഒരുക്കത്തിലാണ് ഗാഡ്സിെൻറ ഡിസൈനിങ് ടീം. പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിലും സാന്നിധ്യമറിയിക്കും.

