ബദിയടുക്ക പ്രീമിയർ ലീഗും സ്നേഹസംഗമവും ഇന്ന് ഷാർജയിൽ
text_fieldsദുബൈ: ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബദിയടുക്ക ക്രിക്കറ്റ് പ്രീമിയർ ലീഗും സ്നേഹസംഗമവും ഷാർജ മുവൈല ഇംഗ്ലീഷ് സ്കൂളിലെ ഡിസേർട്ട് ക്യൂബ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നുമുതൽ നടക്കും.
സ്നേഹസംഗമം വൈകീട്ട് അഞ്ചിന് ആരംഭിക്കും. ബദിയടുക്ക പഞ്ചായത്തിലെ പ്രമുഖരായ ഫാസ് ദുബൈ, ഹിറ്റേഴ്സ് ഗോളിയടുക്ക, സൗത്ത് ബദിയടുക്ക, പാസ്ക് ദുബൈ, വൈ.ബി.സി ചെടേക്കാൽ, സീ ബേർഡ് ബീജന്തടുക്ക, പിലാങ്കട്ട ദുബൈ, ഐ.സി.സി നീർച്ചാൽ, എച്ച്.എം.സി മാഡത്തടുക്ക, മാർക്കറ്റ് ബോയ്സ് ടീമുകൾ മാറ്റുരക്കും.
സ്നേഹസംഗമം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്യും. ഇ.ബി. അഹ്മദിന് പ്രവാസ ലോകത്തിന്റെ സ്നേഹാദരം നൽകും. കെ.എം.സി.സി നേതാക്കൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, അറബ് പ്രമുഖർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

