മഞ്ചേരി സി.എച്ച് സെന്റർ ഫാർമസിക്ക് സഹായധനം
text_fieldsമഞ്ചേരി മെഡിക്കൽ കോളജ് സി.എച്ച് സെന്ററിൽ സ്ഥാപിച്ച ഫാർമസിക്ക് ദുബൈ ചാപ്റ്റർ ധനസഹായം കൈമാറുന്നു
ദുബൈ: മഞ്ചേരി സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ മഞ്ചേരി മെഡിക്കൽ കോളജ് സി.എച്ച് സെന്ററിൽ സ്ഥാപിച്ച ഫാർമസി വിപുലപ്പെടുത്തുന്നതിനായി 17 ലക്ഷം രൂപയുടെ ധനസഹായം നൽകി. അഞ്ചുവർഷം മുമ്പ് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഫാർമസി വിജയകരമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കൂടുതൽ ധനസഹായം അനുവദിച്ചത്.
ദുബൈ ചാപ്റ്റർ പ്രസിഡന്റ് പി.കെ. അൻവർ നഹയുടെയും ജനറൽ സെക്രട്ടറി അഡ്വ. യസീദ് ഇല്ലത്തൊടിയുടെയും സാന്നിധ്യത്തിൽ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ തുക സി.എച്ച് സെന്റർ പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എക്ക് കൈമാറി. ചടങ്ങിൽ സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. എം. ഉമ്മർ, ആവയിൽ ഉമ്മർ ഹാജി, മുനീർ തയ്യിൽ, ഇ.ആർ. അലിമാസ്റ്റർ, ഗഫൂർ പാറക്കണ്ണി, മഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.ബി. മുഹമ്മദലി എന്നിവർ പങ്കെടുത്തു.

