അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ്
ഷാർജ: സി.ബി.എസ്.ഇ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കാൻ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽനിന്ന് സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, എക്സിക്യൂട്ടിവ് ഡയറക്ടർ സുബൈർ ഇബ്രാഹിം തുടങ്ങിയവർ വിതരണംചെയ്തു.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകർക്കും അനധ്യാപകർക്കും ട്രോഫികൾ സമ്മാനിച്ചു. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ. മഞ്ജു റെജി അധ്യക്ഷതവഹിച്ച ചടങ്ങിൽ അസി. ഡയറക്ടർ സഫാ ആസാദ്, വൈസ് പ്രിൻസിപ്പൽമാരായ ഷിഫാനാ മുഈസ്, സുനാജ് അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.

