ശൈഖ് സായിദിെൻറ മനോഹരചിത്രം 'ഹിജാബ് പിന്നി'ൽ ഒരുക്കി അനിൽ
text_fieldsഅനിൽ കുമ്പനാട് ചിത്രത്തിന് മുന്നിൽ
അബൂദബി: ഹിജാബ് പിൻ ഉപയോഗിച്ച് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ മനോഹരചിത്രം ഒരുക്കി പത്തനംതിട്ട സ്വദേശി അനിൽ കുമ്പനാട്. അബൂദബി മദീന സായിദ് ഷോപ്പിങ് സെൻററിൽ ജോലിചെയ്യുന്ന അനിൽ, ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് മനോഹരചിത്രം ഒരുക്കി മാളിൽ സ്ഥാപിച്ചിട്ടുള്ളത്.
പേൾ വൈറ്റ്, ഓഫ് വൈറ്റ്, കറുപ്പ് നിറത്തിലുള്ള 35,000 ഹിജാബ് പിൻ ഉപയോഗിച്ച് ഫോം ബോർഡിലാണ് ചിത്രം ഒരുക്കിയത്. ഏകദേശം 90 മണിക്കൂർ കൊണ്ടാണ് ചിത്രം നിർമിച്ചത്. അബൂദബി മദീനത്ത് സായ്ദ് ഷോപ്പിങ് സെൻറർ പ്രധാന കവാടത്തിലാണ് ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.
പാട്ടെഴുതിയും മനോഹര ആൽബം നിർമിച്ചും മുൻവർഷങ്ങളിലും യു.എ.ഇ രാജ്യത്തോടുള്ള സ്നേഹവും ആദരവും ഈ കലാകാരൻ പ്രകടിപ്പിച്ചിട്ടുണ്ട്. അബൂദബിയിൽ സാംസ്കാരിക രംഗത്ത് സജീവമായ അനിൽ കുമ്പനാട് കഴിഞ്ഞ 13 വർഷമായി പ്രവാസജീവിതം നയിക്കുന്നു.

