അനന്തം പൊന്നോണം -2023 നാളെ
text_fieldsഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ നാലാം വാർഷികവും ഓണാഘോഷ പരിപാടിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിലും പാകിസ്താൻ സോഷ്യൽ സെന്ററിലുമായി നാളെ നടക്കും. ഘോഷയാത്ര, ചെണ്ടമേളം, പഞ്ചാരിമേളം, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ഉച്ച രണ്ടുമണിക്ക് നടക്കുന്ന പൊതുസമ്മേളനം കേരള ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് മുഖ്യാതിഥിയായിരിക്കും.
സിനിമ പിന്നണി ഗായകരായ അതുൽ നറുകര, ദുർഗ വിശ്വനാഥ്, പ്രദീപ് ബാബു എന്നിവർ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. 2000 പേർക്കോളം വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

