സുല്‍ത്താന്‍ അല്‍ നിയാദിക്ക് ആദരമര്‍പ്പിച്ച് പൂക്കളം
text_fieldsസുൽത്താൻ നിയാദിക്ക് ആദരമർപ്പിച്ച് ഒരുക്കിയ പൂക്കളം
ഷാര്‍ജ: യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിക്ക് ആദരമര്‍പ്പിച്ച് പൂക്കളമൊരുക്കി. Alumni Association of Sri Krishna Collegeന്റെ നേതൃത്വത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ഓണാഘോഷത്തിലാണ് വ്യത്യസ്തമായ പൂക്കളം ഒരുക്കിയത്. പൂക്കളത്തിന് ഒന്നര മീറ്റർ വീതിയും ഒന്നര മീറ്റർ നീളവും ഉണ്ടായിരുന്നു. ഒമ്പത് കിലോ പൂക്കളാണ് ഇതിനായി വേണ്ടിവന്നത്. ജെ.കെ ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടന്ന ഈ പൂക്കള നിർമാണത്തിൽ വാസന്തി സുന്ദരൻ, ജ്യോതി വിനോദ്, ലക്ഷ്മി മേനോൻ, ഫൈസ സലാഹുദ്ദീൻ, അസീൻ, ഫാത്തിമ, റിസ്വത് നൗഷാദ്, സൗജത്ത് റാഫി, സുമ ജയരാജ്, ബിജു ആലിക്കൽ എന്നിവർ പങ്കാളികളായി.

