Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴോത്സവം നവംബർ 29ന്​

text_fields
bookmark_border
ആലപ്പുഴോത്സവം നവംബർ 29ന്​
cancel

ഷാർജ: ആലപ്പുഴ ജില്ലാ പ്രവാസി സമാജം (എ.ജെ.പി.എസ്​) സംഘടിപ്പിക്കുന്ന ‘ആലപ്പുഴോത്സവം-സീസൺ 6’ നവംബർ 29 ഞായറാഴ്ച ഷാർജ സഫാരി മാളിൽ വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ നീളുന്ന ആഘോഷത്തിൽ ആലപ്പുഴയുടെ തനിമയും കേരളത്തിന്‍റെ സാംസ്കാരിക പൈതൃകവും പ്രവാസി സൗഹൃദവും ഒത്തുചേരും. രാവിലെ മുതൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ, നൃത്ത-സംഗീത പരിപാടികൾ, കുട്ടികളുടെ ഫാഷൻ ഷോ എന്നിവ അരങ്ങേറും. ഉച്ചക്ക്​ വിഭവസമൃദ്ധമായ ഓണസദ്യ. വൈകിട്ട് 4.30 മുതൽ സാംസ്കാരിക സമ്മേളനം നടക്കും. സാമൂഹിക, സാംസ്കാരിക, രംഗങ്ങളിലെ പ്രമുഖർ, ജനപ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

തുടർന്ന് വൈകീട്ട് ആറുമണി മുതൽ മെഗാ മ്യൂസിക്കൽ ഷോ അരങ്ങേറും. ഗായിക പ്രസീത ചാലക്കുടി, സുമേഷ് കൂട്ടിക്കൽ തുടങ്ങിയ കലാകാരന്മാർ അണിനിരക്കും. തിരുവാതിര, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, മിമിക്രി, ഫ്യൂഷൻ മ്യൂസിക് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും വേദിയിലെത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alappuzha Festival on November 29th
Next Story