വയനാട്ടിലേക്ക് പുസ്തകശേഖരണം നടത്തി അക്ഷരക്കൂട്ടം
text_fieldsപുസ്തകമേളയിൽനിന്ന് സമാഹരിച്ച പുസ്തകങ്ങൾ ശ്രുതിയും ഡോ. താഹിറയും
ചേർന്ന് ഏറ്റുവാങ്ങുന്നു
ഷാർജ: ഉരുൾപൊട്ടൽ ദുരന്തത്തിൽ നാമാവശേഷമായ വയനാട് മേപ്പാടി പഞ്ചായത്തിൽ പുനർനിർമാണത്തിന്റെ ഭാഗമായി വരുന്ന ടൗൺഷിപ്പിലെ വായനശാലക്കു വേണ്ടി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ചു.
അക്ഷരക്കൂട്ടം സിൽവർ ജൂബിലിയുടെ ഭാഗമായി നടത്തിയ പരിപാടിക്ക് പ്രമുഖ എഴുത്തുകാരും സാഹിത്യ, സാംസ്കാരിക പ്രവർത്തകരും നേതൃത്വം നൽകി. സമാഹരിച്ച പുസ്തകങ്ങൾ വയനാട്ടിലെ ദുരന്തത്തിൽ വലിയ നഷ്ടങ്ങൾ സംഭവിച്ച ശ്രുതിയും ഡോ. താഹിറയും ചേർന്ന് ഏറ്റുവാങ്ങി.
യു.എ.ഇയിലെയും നാട്ടിലെയും എഴുത്തുകാരിൽനിന്ന് ഇനിയും പുസ്തകങ്ങൾ ശേഖരിച്ചും മറ്റു സഹായങ്ങൾ തേടിയും വിപുലമായ വായന സൗകര്യം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

