അക്കാഫ് അസോസിയേഷൻ ഓണാഘോഷം വേൾഡ് ട്രേഡ് സെന്ററിൽ
text_fieldsദുബൈ: അക്കാഫ് അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ‘ഫ്ലവേഴ്സ്- അക്കാഫ് പൊന്നോണക്കാഴ്ച 25’ എന്ന പേരിൽ സെപ്റ്റംബർ 28നു ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്.
രാവിലെ എട്ട് മുതൽ പരിപാടികൾ ആരംഭിക്കും. വിവിധ കോളജ് അലുമ്നി അംഗങ്ങൾക്കായുള്ള അത്തപ്പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ്, കിഡ്സ് ഫാഷൻ ഷോ, നാടൻ പാട്ട്, പായസം മത്സരം, നാടൻ കളികൾ, പുരുഷ കേസരി, മലയാളി മങ്ക മത്സരം, കോളജുകളുടെ സാംസ്കാരിക ഘോഷയാത്ര മത്സരം, കുട്ടികൾക്കായി പെയ്ന്റിങ്- ചിത്രരചന മത്സരങ്ങൾ അരങ്ങേറും. 10,000 പേർക്കുള്ള ഓണസദ്യയും ഒരുക്കുന്നുണ്ട്. 135ഓളം വരുന്ന കോളജ് അലുമ്നികളുടെ കൂട്ടായ്മയായ അക്കാഫ് അസോസിയേഷന്റെ 27ാം വർഷത്തെ ഓണാഘോഷമാണ് ഇത്തവണ.
വിജയത്തിനായി അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ർ ബോർഡ് മെംബർമാരായ ഗിരീഷ് മേനോൻ, വിൻസെന്റ് വലിയവീട്ടിൽ, സുനിൽ കുമാർ, സി.എൽ. മുനീർ, ജനറൽ കൺവീനർ വെങ്കിട് മോഹൻ, ജോയന്റ് ജനറൽ കൺവീനർമാരായ നിഷ ഉദയകുമാർ, ബിന്ദു ജെയിംസ്, സുനിൽ കുമാർ, മുഹമ്മദ് ഷാഹി, ജിബി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

