Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുങ്ങിമരിച്ചയാളുടെ കുടുംബത്തിന് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
text_fieldsbookmark_border
അബൂദബി: ജോലിക്കിടെ കടലില്‍വീണ് മരിച്ച 31കാരനായ തൊഴിലാളിയുടെ കുടുംബത്തിന് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് അബൂദബി സിവില്‍ കോടതി ഉത്തരവിട്ടു. അബൂദബി ഫാമിലി, സിവിലാണ് കുടുംബത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
പര്യാപ്തമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതും കൃത്യമായ മേല്‍നോട്ടം ഇല്ലാത്തതുമാണ് അപകടത്തിന് കാരണമെന്ന് കോടതി കണ്ടെത്തി. തൊഴിലാളിയുടെ അമ്മ, ഭാര്യ, മക്കള്‍ എന്നിവര്‍ അനുഭവിച്ച മാനസികവും ഭൗതികവുമായ നഷ്ടങ്ങള്ക്കുള്ള പരിഹാരമായാണ് തുക വിധിച്ചത്.
ഈ കേസിന് പുറമെ, ക്രിമിനല്‍ കോടതി നേരത്തെ കമ്പനിക്ക് 20,000 ദിര്‍ഹം പിഴയും മരിച്ചയാളുടെ അവകാശികള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം ദിയാധനവും (ബ്ലഡ് മണി) വിധിച്ചിരുന്നു. ഇതോടെ രണ്ട് കേസുകളിലുമായി ആകെ 320,000 ദിര്‍ഹമാണ് നഷ്ടപരിഹാരമായി ലഭിക്കുക.
Next Story

