24ാം പാർട്ടി കോൺഗ്രസ്:എൻ.കെ. കുഞ്ഞഹമ്മദ് പ്രതിനിധി
text_fieldsകുഞ്ഞഹമ്മദ്
ദുബൈ: തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന സി.പി.എം 24ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ദുബൈയിൽനിന്നുള്ള പ്രതിനിധിയായി പങ്കെടുക്കും. മുഴുവൻ ജി.സി.സി രാജ്യങ്ങളിൽനിന്നുമായി പങ്കെടുക്കാൻ ക്ഷണം ലഭിച്ച ആകെ രണ്ടു പ്രതിനിധികളിൽ ഒരാളായിട്ടാണ് ദുബൈയിൽനിന്നുള്ള ലോകകേരള സഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ കുഞ്ഞഹമ്മദ് പങ്കെടുക്കുന്നത്.
യു.എ.ഇയിലെ സാംസ്കാരിക കൂട്ടായ്മയായ ‘ഓർമ’യുടെ ആദ്യ കൺവീനറായ ഇദ്ദേഹം കഴിഞ്ഞ മൂന്ന് ടേമിലും ലോക കേരളസഭാംഗമാണ്. 1982 മുതൽ 92 വരെ എസ്.എഫ്.ഐ യുടെ ജില്ലാനേതൃത്വത്തിൽ വിദ്യാർഥി രംഗത്തും പിന്നീട് ഡി.വൈ.എഫ്.ഐ ജില്ല നേതൃത്വത്തിൽ യുവജന പ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവർത്തിച്ചുവന്നിരുന്ന കുഞ്ഞഹമ്മദ് സി.പി.എം പാർട്ടി ലോക്കൽ കമ്മിറ്റി അംഗം എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നതിനിടെയാണ് പ്രവാസം ആരംഭിക്കുന്നത്.
ദുബൈ ആർട്ട് ലവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ ഇ.എം.എസ് ഹോസ്പിറ്റൽ ഡയറക്ടർ ബോർഡ് അംഗമാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ എൻ.കെ. കുഞ്ഞഹമ്മദ്.

