Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലാപ്രദർശനവുമായി 14 അന്താരാഷ്ട്ര കലാകാരികൾ
text_fieldsbookmark_border
ആർട് ഫോർ യു ഗാലറിയുടെ നേതൃത്വത്തിൽ ദുബൈ പിക്കാസോ ഗാലറിയിൽ നടക്കുന്ന
ചിത്രപ്രദർശനത്തിനെത്തിയ കലാകാരികൾ
ദുബൈ: 14 അന്താരാഷ്ട്ര കലാകാരികളെ അണിനിരത്തി ആർട്ട് ഫോർ യു ഗാലറിയുടെ നേതൃത്വത്തിൽ ദുബൈ പിക്കാസോ ഗാലറിയിൽ പ്രദർശനം തുടങ്ങി. സമുദ്രത്തിെൻറ വിവിധ ഭാവങ്ങളാണ് പ്രദർശനത്തിനുള്ളത്. 'ബൈ ദ സീ' എന്ന പേരിലാണ് പ്രദർശനം. ഗുഡ് വിൽ അംബാസഡറും ബിസിനസ് ഗേറ്റ് പ്രസിഡൻറും ഫൗണ്ടറുമായ ലൈല റാഹൽ ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുൽ അസീസ് അഹ്മദ്, മുഹമ്മദ് ദെക്കാക്, യാഖൂബ് അലി തുടങ്ങിയവർ പങ്കെടുത്തു. ആർട്ട് ഫോർ യു ഗാലറി സ്ഥാപക ജെസ്നോ ജാക്സനാണ് ക്യൂറേറ്റർ. എട്ടു രാജ്യങ്ങളിലെ 14 കലാകാരികൾ പ്രദർശനത്തിെൻറ ഭാഗമായി. ഇൻസ്റ്റലേഷൻ, സെറാമിക്, അക്രിലിക് ചിത്രങ്ങൾ ഉൾപ്പെടെ 40ഓളം കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. 31ാം തീയതി വരെ സന്ദർശിക്കാം.
Next Story

