പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നൗഷാദ് തൂതക്ക് കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsയാംബു: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം ജില്ലയിലെ തൂത സ്വദേശിയായ നൗഷാദിന് കെ.എം.സി.സി യാംബു റോയൽ കമീഷൻ (ആർ.സി) ഏരിയ യാത്രയയപ്പ് നൽകി.14 വർഷമായി യാംബുവിൽ ഡ്രൈവർ അയി ജോലി ചെയ്തു വരികയായിരുന്നു നൗഷാദ്.
യാത്രയയപ്പ് യോഗം യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ അയ്യൂബ് എടരിക്കോട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ മുഖ്യപ്രഭാഷണം നടത്തി. ആർ.സി ഏരിയ പ്രസിഡന്റ് അബ്ദുറഹീം കരുവന്തിരുത്തി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ ഒഴുകൂർ, അലിയാർ മണ്ണൂർ, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, യാസിർ കൊന്നോല, നിയാസ് പുത്തൂർ, ഡോ.ഷഫീഖ് ഹുദവി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ യൂസുഫ്, അബ്ദുറസാഖ്, ഫിറോസ്, നസീബ്, അബ്ദുന്നാസർ, അഷറഫ്, ഹബീബ്, ശബീബ്, ശിഹാബ്, അബ്ദുൽ ഖാദർ, നിഷാദ് , ജലാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യോഗത്തിൽ പങ്കെടുത്തവരെല്ലാം ആശസകൾ നേർന്നു. നൗഷാദിനുള്ള കെ.എം.സി.സി യുടെ ഉപഹാരം അബ്ദുറഹീം കരുവന്തിരുത്തി ചടങ്ങിൽ കൈമാറി.
ആർ.സി ഏരിയ സെക്രട്ടറി അബ്ബാസ് അലി പാറക്കണ്ണി സ്വാഗതവും ജലീൽ നന്ദിയും പറഞ്ഞു. നൗഷാദ് തൂത മറുപടി പ്രസംഗം നടത്തി. യാംബു പ്രവാസം ഏറെ ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചതെന്നും നല്ല സൗഹൃദ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ കെ.എം.സി.സി വഴി കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

