വെട്ടത്തൂർ അന്‍വാറുൽ ഹുദ ജിദ്ദ കമ്മിറ്റി നിലവിൽവന്നു
text_fieldsഉബൈദുല്ല തങ്ങൾ മേലാറ്റൂർ (ചെയർ), സൈനുൽ ആബിദീൻ
തങ്ങൾ വേങ്ങൂർ (പ്രസി), അർഷിദ് വെട്ടത്തൂർ, ലത്തീഫ് കാപ്പുങ്ങൽ
ജിദ്ദ: പട്ടിക്കാട് ജാമിഅ നൂരിയ കോളജിന്റെ ജൂനിയർ കോളജായി പ്രവർത്തികുന്ന വെട്ടത്തൂർ അന്‍വാറുൽ ഹുദാ അറബി കോളജിന്റെ പ്രചാരണ കൺവെൻഷൻ ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി ഓഫിസിൽ നടന്നു. സംഗമത്തിൽ സ്ഥാപനത്തിന്റെ ജിദ്ദ കമ്മിറ്റിക്ക് രൂപംനൽകി. ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ഫൈറൂസ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദാലി മുസ്ലിയാർ മേൽക്കുളങ്ങര, അഷ്റഫ് താഴേക്കോട്, മുസ്തഫ കോഴിശ്ശീരി, മണി പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു. അർഷിദ് വെട്ടത്തൂർ സ്വാഗതവും ഫിറോസ് അറബി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഉബൈദുല്ല തങ്ങൾ മേലാറ്റൂർ (ചെയർ), സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ (പ്രസി), അർഷിദ് വെട്ടത്തൂർ (ജന. സെക്ര), ലത്തീഫ് കാപ്പുങ്ങൽ (ട്രഷ), മുഹമ്മദാലി മുസ്ലിയാർ (വർക്കിങ് പ്രസി), ഫിറോസ് അറബി (വർക്കിങ് സെക്ര), മുസ്തഫ കോഴിശ്ശീരി, ഉസ്മാൻ മച്ചിങ്ങൽ, സക്കീർ മണ്ണാർമല, ഫക്രുദ്ദീൻ കാപ്പുങ്ങൽ, അഷ്റഫ് കൂളത് (വൈസ് പ്രസി), മാനുപ്പ പള്ളിക്കുത്ത്, സുഐബ് കാപ്പ്, യൂസുഫ് കാപ്പ്, അബ്ദുറഹിമാൻ മണ്ണാർമല, ഷറഫുദ്ദീൻ മണ്ണാർമല (ജോ. സെക്ര), സുഹൈൽ ഹുദവി, അൻവർ കാപ്പുങ്ങൽ, മണി പെരിന്തൽമണ്ണ, അഷ്റഫ് താഴേക്കോട്, സക്കീർ തരകംതൊടി (രക്ഷാധികാരികൾ), പി.ടി. ഉസ്മാൻ, സലീം വെട്ടത്തൂർ, ജലീൽ കരുവാത് വെട്ടത്തൂർ, അബ്ബാസ് മേലാറ്റൂർ, ഷാജഹാൻ മേലാറ്റൂർ, ഇഖ്ബാൽ മേലാറ്റൂർ, ഉമ്മർ മേലാറ്റൂർ (കമ്മിറ്റി അംഗങ്ങൾ).

