Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
മുഹമ്മദ് ഇല്യാസ്
റിയാദ്: ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സ തേടിയെത്തിയ ഉത്തർപ്രദേശ് സ്വദേശി ബത്ഹയിലെ ക്ലിനിക്കിൽ മരിച്ചു. ബറബംഗി സ്വദേശി മുഹമ്മദ് ഇല്യാസ് (40) ആണ് മരിച്ചത്. പരേതരായ ചോട്ടെ-സബാറ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിൽക്കീസ് ബാനു. മക്കൾ: മുഹമ്മദ് സുബൈർ, മുഹമ്മദ് ഹുമൈർ, മുഹമ്മദ് അമീർ, നാജിയ, സാജിയ. മൃതദേഹം റിയാദിൽ ഖബറടക്കാൻ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Next Story

