ഉനൈസ കെ.എം.സി.സി ബദായ ഏരിയകമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി സാമൂഹിക സുരക്ഷ കോഓഡിനേറ്റർക്കുള്ള കേരള മുസ്ലിം ട്രസ്റ്റിെൻറ അനുമോദനപത്രം താഹിർ കൈമാറുന്നു
ബുറൈദ: കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ബദായ ഏരിയകമ്മിറ്റി പുനഃസംഘടിപ്പിച്ചു. യോഗത്തിൽ മുഹമ്മദ് യസ്സഹ് ഖിറാഅത്ത് നിർവഹിച്ചു. താഹിർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സയ്യിദ് സുഹൈൽ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ജംഷീർ മങ്കട നിർവഹിച്ചു. ഉനൈസ സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ പ്രവർത്തങ്ങളെ കുറിച്ച് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് കൺവീനർ ഷെക്കീർ ഗുരുവായൂർ വിശദീകരിച്ചു.
ബദായ ഏരിയകമ്മിറ്റി പുതിയ ഭാരവാഹികൾ അൻസാർ തെന്നാടൻ (പ്രസി.), ജാഫർ വളാഞ്ചേരി, ഷിഹാബ് പത്തനംതിട്ട, സെയ്ത് (വൈ. പ്രസി.), ഷാജഹാൻ തൃശൂർ, സാബിക്ക് (ജന. സെക്ര.), അഫ്സൽ, ഷാജഹാൻ (ജോ. സെക്ര.), ഷിഹാബ് ഷാഫി (ട്രഷ.). സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ 2024 ലേക്കുള്ള സാമൂഹിക സുരക്ഷാപദ്ധതി വൻ വിജയമാക്കാൻ പ്രവർത്തിച്ച ബദായ ഏരിയകമ്മിറ്റി കോഓഡിനേറ്റർക്കുള്ള കേരള മുസ്ലിം ട്രസ്റ്റിെൻറ അനുമോദന പത്രം താഹിറിന് നൽകി സെൻട്രൽ കമ്മിറ്റി ആദരിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് യാക്കൂബ് കൂരാട്, ലേഡീസ് മാർക്കറ്റ് ഏരിയാകമ്മിറ്റി പ്രസിഡൻറ് യൂസഫ് കോണിക്കഴി, ടൗൺ ഏരിയകമ്മിറ്റി പ്രസിഡൻറ് അബ്ദുല്ലത്തീഫ് പെരുമണ്ണ, ഖുറൈമാൻ സലഹിയ ഏരിയ കമ്മിറ്റി സെക്രട്ടറി നസീർ കൊല്ലയിൽ, ഫിറോസ് അൽറസ്സ് എന്നിവർ സംസാരിച്ചു. അൻസാർ സ്വാഗതവും അൻസാർ തെന്നാടൻ നന്ദിയും പറഞ്ഞു.

