Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘യു.ഡി.എഫ് വിജയം സർക്കാറിനേറ്റ തിരിച്ചടി’
text_fieldsbookmark_border
ജിദ്ദ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വിജയം ഇടതുസർക്കാറിനെതിരായ വിധിയെഴുത്താണെന്നും കേരളത്തിലെ ജനങ്ങൾ നൽകിയ ശക്തമായ പ്രതികരണമാണെന്നും ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി പ്രസ്താവിച്ചു.
നരകയാതന അനുഭവിക്കുന്ന കേരളീയർക്ക് കിട്ടിയ അവസരം അവർ ശരിയായി വിനിയോഗിച്ചെന്നും സി.പി.എമ്മിന്റെ അഹങ്കാരത്തിനേറ്റ മുഖത്തടിയാണ് ഈ തിളക്കമാർന്ന ഭൂരിപക്ഷമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. പുതുപ്പള്ളിയിലെ ജനാധിപത്യവിശ്വാസികളായ മുഴുവൻ വോട്ടർമാർക്കും പ്രവർത്തകർക്കും എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നതായി കമ്മിറ്റി അറിയിച്ചു.
Next Story

