ത്വാഇഫ് യങ് സ്റ്റാർ സോക്കർ ക്ലബ് സെവൻസ് ഫുട്ബാൾ; ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം ജേതാക്കൾ
text_fieldsത്വാഇഫ് യങ് സ്റ്റാർ സോക്കർ ക്ലബ് സെവൻസ് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം
ത്വാഇഫ്: പ്രവാസികളുടെ വമ്പിച്ച ആവേശ മായി മാറിയ ത്വാഇഫ് യങ് സ്റ്റാർ സോക്കർ ക്ലബ് സംഘടിപ്പിച്ച 13ാമത് സെവൻസ് ഫുട്ബാൾ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം ജേതാക്കളായി. ഹവിയ്യ എഫ്.സി ടീമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾ നേടിയാണ് ഫൈനലിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം വിജയിച്ചത്. ഷബീർ കാർ വർക് ഷോപ് നൽകുന്ന വിന്നേഴ്സ് പ്രൈസ് മണിക്കും കെ.എൽ 10 റസ്റ്റാറന്റ് നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും ബിഗ് ചിക്കൻ ബ്രോസ്റ്റ് ഗർവ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടന്ന മത്സരത്തിൽ ത്വാഇഫിലെ 10 ടീമുകൾ മാറ്റുരച്ചു.
പീജിയോൺ കാർഗോ സ്പോൺസർ ചെയ്ത സ്പോർട്ട് ടൈം ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരം കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് സാലിഹ് നാലകത്ത് ഉദ്ഘാടനം ചെയ്തു. നവോദയ ത്വാഇഫ് ഏരിയ കമ്മിറ്റി രക്ഷാധികാരി ഇക്ബാൽ പുലാമന്തോൾ, കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശരീഫ് മണ്ണാർക്കാട്, കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് താനാളൂർ, നവോദയ ഏരിയ പ്രസിഡന്റ് യൂസുഫ് വല്ലപ്പുഴ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സുനീർ ആനമങ്ങാട്, ഇർഷാദ് കിടങ്ങഴി, മുഹമ്മദ് അലി കാലടി, ശറഫുദ്ദീൻ മണ്ണാർക്കാട്, ജംഷീർ കാപ്പ്, സൽമാൻ എടവണ്ണ തുടങ്ങിയവർ നേതൃത്വം നൽകി.

