Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ധീര സൈനികരുടെ മരണത്തിൽ റോയൽ ക്രിക്കറ്റ് ക്ലബ് അനുശോചിച്ചു
text_fieldsbookmark_border
ജനറൽ ബിപിൻ റാവത്തിനും മറ്റുള്ളവർക്കും ആദരാഞ്ജലി അർപ്പിച്ച് റിയാദിലെ റോയൽ ക്രിക്കറ്റ് ക്ലബ് നടത്തിയ മൗനപ്രാർഥന
റിയാദ്: കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിെൻറയും പത്നി മധുലിക റാവത്തിെൻറയും കര - വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ റിയാദിലെ റോയൽ ക്രിക്കറ്റ് ക്ലബ് അനുശോചിച്ചു.
റോയൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന അനുശോചന ചടങ്ങിന് ടീം മാനേജർ അബ്ദുൽ നാസർ ചേലേമ്പ്രയുടെ നേതൃത്വം നൽകി. ടീം കാപ്റ്റൻ ഷിയാസ് ഹസ്സൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ടീം അംഗങ്ങൾ എല്ലാവരും കൂടി ചേർന്ന് മൗനപ്രാർഥന നടത്തി.
വിഘ്നേഷ്, വരുൺ, ഷാനവാസ്, നിയാസ്, ഷഫീഖ്, ജാബിർ, ജിതേഷ്, സഹിൻ, ഷെമീൽ, ഹുസൈൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Next Story

