Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിഷ്കരിച്ച കോവിഡ്​ പ്രോട്ടോകോൾ ഉംറ തീർഥാടകർക്കും ബാധകം

text_fields
bookmark_border
48 മണിക്കൂർ മുമ്പുള്ള നെഗറ്റിവ് ഫലമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധം
പരിഷ്കരിച്ച കോവിഡ്​ പ്രോട്ടോകോൾ ഉംറ തീർഥാടകർക്കും ബാധകം
cancel
camera_alt

ഉംറ തീർഥാടകർ

ജിദ്ദ: പരിഷ്കരിച്ച കോവിഡ്​ പ്രോട്ടോകോൾ ഉംറ തീർഥാടകർക്കും ബാധകം. ആഭ്യന്തര മന്ത്രാലയം മറ്റു രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കുള്ള പ്രവേശന നടപടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ്​ ഉംറ തീർഥാടകർക്കുള്ള പ്രവേശന നടപടി ഹജ്ജ്, ഉംറ മന്ത്രാലയം പരിഷ്കരിച്ചത്​.

പുതുക്കിയ നിബന്ധന ബുധനാഴ്ച പുലർച്ചെ ഒന്നു​ മുതൽ പ്രാബല്യത്തിൽ വരും. തീർഥാടകർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് കോവിഡ് ആർ.ടി.പി.സി.ആർ അല്ലെങ്കിൽ ആന്‍റിജൻ പരിശോധന നടത്തി നെഗറ്റിവ് ഫലമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് ഹാജരാക്കണം. എട്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഒഴികെ എല്ലാവർക്കും നിർബന്ധമാണ്. കുത്തിവെപ്പ്​ നില പരിഗണിക്കില്ല. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രഖ്യാപനത്തെ തുടർന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും സൗദിയിലേക്ക് പ്രവേശിക്കുന്നത്തിനുള്ള നടപടിക്രമം അടങ്ങിയ സർക്കുലർ വിമാനക്കമ്പനികൾക്ക് അയച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The revised Covid protocol also applies to Umrah pilgrims
Next Story