മൂന്നു ദിവസമായി വിവരമില്ലാതിരുന്ന മലയാളി മരിച്ചനിലയിൽ
text_fieldsഅബ്ദുൽ റഷീദ്
ദമ്മാം: മൂന്നു ദിവസമായി വിവരമില്ലാതിരുന്ന മലയാളിയെ ദമ്മാമിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദാണ് (41) മരിച്ചത്. 12 ദിവസം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ ദമ്മാമിലെത്തിയത്. മൂന്നു ദിവസത്തിലധികമായി യുവാവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാഞ്ഞതിനെ തുടർന്ന് ഭാര്യ സ്പോൺസറെ വിളിക്കുകയും അദ്ദേഹം മുറി തുറന്നുനോക്കിയപ്പോൾ മരിച്ചുകിടക്കുന്നതായി കാണുകയുമായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം ദമ്മാമിൽ ഖബറടക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു. ഭാര്യ: സഈദ. മക്കൾ: ഹാദിൽ മുബാറക് (ദുബൈ മദീന സൂപ്പർ മാർക്കറ്റ്), ഷാമിൽ മുബാറക്, സിയാജബിൻ.

