കേളി അസീസിയ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
text_fieldsകേളി അസീസിയ ഏരിയ സമ്മേളന ലോഗോ കേന്ദ്ര ജോയൻറ് സെക്രട്ടറി സുനിൽ കുമാർ
പ്രകാശനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12ാം കേന്ദ്ര സമ്മേളനത്തിെൻറ മുന്നോടിയായി അസീസിയ ഏരിയയുടെ ഏഴാമത് സമ്മേളനം ഈ മാസം 20-ന് സീതറാം യെച്ചൂരി നഗറിൽ നടക്കും. അസീസിയ ഏരിയ ആക്ടിങ് പ്രസിഡൻറ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡൻറ് ഗഫൂർ ആനമങ്ങാട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജോയൻറ് സെക്രട്ടറി സുനിൽ കുമാർ ലോഗോ പ്രകാശനം ചെയ്തു.
അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ അജിത്, ശംസുദ്ധീൻ, മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, സജാദ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ സുഭാഷ് ആമുഖ പ്രഭാഷണം നിർവഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും കൺവീനർ സുധീർ പോരേടം നന്ദിയും പറഞ്ഞു.

