ജിദ്ദ തുറക്കൽ മഹല്ല് കമ്മിറ്റി ഹാജിമാർക്ക് സ്വീകരണം നൽകി
text_fieldsജിദ്ദ തുറക്കൽ മഹല്ല് കമ്മറ്റി ഹാജിമാർക്ക് നൽകിയ സ്വീകരണ പരിപാടിയിൽ നിന്ന്
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കാനെത്തിയ മലപ്പുറം തുറക്കൽ മഹല്ലിൽ നിന്നുള്ള ഹാജിമാർക്ക് ജിദ്ദ തുറക്കൽ മഹല്ല് റിലീഫ് കമ്മിറ്റി സ്വീകരണം നൽകി. അഷ്റഫ് കോമു പരിപാടി ഉദ്ഘാടനം ചെയ്തു.
പാണ്ടിക്കാടൻ കബീർ അധ്യക്ഷതവഹിച്ചു. കബീർ കൊണ്ടോട്ടി ആമുഖ പ്രഭാഷണം നടത്തി. ശംസു പള്ളത്തിൽ മക്ക, എം.വി ഹനീഫ മാസ്റ്റർ, ഉസ്മാൻ കോയ എരഞ്ഞിക്കൽ, കൊടവണ്ടി അബ്ദുൽ ജബ്ബാർ, എം.ബക്കർ എന്നിവർ സംസാരിച്ചു. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും അസ്ക്ർ മൊക്കൻ നന്ദിയും പറഞ്ഞു. റസാഖ് കൊടവണ്ടി, അബുബക്കർ വടക്കേങ്ങര, എ.പി സക്കരിയ എന്നിവർ നേതൃത്വം നൽകി.

