Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരുനാഗപ്പള്ളി സ്വദേശി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsbookmark_border
രാജേഷ്
ബിഷ: കഴിഞ്ഞ മാസം ആദ്യ ആഴ്ചയിൽ ബിഷയിൽ താമസസ്ഥലത്തിന് മുമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയ കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി നോർത്ത് സ്വദേശി രാജേഷിന്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു.
ബിഷയിൽനിന്നും ജിദ്ദ വഴി തിരുവനന്തപുരത്തേക്കാണ് മൃതദേഹം അയച്ചത്. നിയമനടപടി പൂർത്തികരിക്കാനായി രാജേഷിന്റെ കുടുംബം ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് വളന്റിയറുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ചുമതലപ്പെടുത്തുകയായിരുന്നു. പരേതന് നാട്ടിൽ മാതാപിതാക്കളും ഭാര്യയും രണ്ട് ആൺകുട്ടികളും ഒരു സഹോദരിയുമുണ്ട്.
Next Story

