Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ അഹ്സയിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

text_fields
bookmark_border
അൽ അഹ്സയിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
cancel
camera_alt

രാജേഷ് കുമാർ

അൽ അഹ്സ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവി​ന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. കൊല്ലം പുനലൂർ കമുകഞ്ചേരി സ്വദേശി രാജേഷ് കുമാർ (46) ആണ് മരിച്ചത്. ബുധനാഴ്ച ദമ്മാമിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഈ മാസം അഞ്ചിനാണ് രാജേഷ് കുമാറിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അൽ അഹ്സയിലെ സിസ്‌കോ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം അവിവാഹിതനാണ്. പുതിയ വീട്ടിൽ സുകുമാരപിള്ളയുടെയും കുട്ടിയമ്മ പുഷ്പവതിയമ്മയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The body of a Kollam native who died in Al Ahsa will be brought home tomorrow
Next Story