Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തളിക്കുളം പ്രവാസി കൂട്ടായ്മ പ്രഥമ അവാർഡ് വിതരണം
text_fieldsbookmark_border
സൗദിയിലെ തളിക്കുളം പ്രവാസി കൂട്ടായ്മ പ്രഥമ അവാർഡ്
വിതരണ ചടങ്ങിൽനിന്ന്
റിയാദ്: തളിക്കുളം സൗദി പ്രവാസി കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയ പ്രഥമ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.
എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം തളിക്കുളം മഹല്ല് അസിസ്റ്റന്റ് മുത്തവല്ലിയും റിലീഫ് ചെയർമാനുമായ മുഹമ്മദ് നാസിം നിർവഹിച്ചു.
പ്രവാസി കൂട്ടായ്മ അംഗങ്ങളായ മുഹമ്മദ് റഫീഖ് തങ്ങൾ, യൂനസ് പുത്തൻതോട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഷാനവാസ് കല്ലിപ്പറമ്പിൽ, ഹബീബ് തങ്ങൾ എന്നിവർ ആശംസകൾ നേർന്നു.
Next Story

