Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് തലശേരി വെൽഫെയർ അസോസിയേഷൻ ബാഡ്മിന്റൺ ലീഗ് സീസൺ 5 സംഘടിപ്പിച്ചു

text_fields
bookmark_border
റിയാദ് തലശേരി വെൽഫെയർ അസോസിയേഷൻ ബാഡ്മിന്റൺ ലീഗ് സീസൺ 5 സംഘടിപ്പിച്ചു
cancel

റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ തലശ്ശേരി ബാഡ്മിന്റൺ ലീഗ് സീസൺ 5 സംഘടിപ്പിച്ചു. പുരുഷന്മാരുടെ ഫ്‌ലൈറ്റ് 1, ഫ്‌ലൈറ്റ് 2, ബോയ്‌സ് ഡബിൾസ്, ഗേൾസ് സിംഗിൾസ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ധാരാളം ടീമുകൾ പങ്കെടുത്തു. പുരുഷന്മാരുടെ ഫ്‌ലൈറ്റ് 1 വിഭാഗത്തിൽ 12 ടീമുകൾ നാലു ഗ്രൂപ്പുകളിലായി മത്സരിച്ചു. ഫൈനലിൽ ഷുഹൈബ് കക്കോട്ട് പുതിയപുരയിൽ - നസീർ ഇസ്മയിൽ സഖ്യം വി.സി ഷഫീക്ക് - സ്വാലിഹ് സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഫ്‌ലൈറ്റ് 2 വിഭാഗത്തിൽ 18 ടീമുകൾ ആറു ഗ്രൂപ്പുകളിലായി മത്സരിച്ചു.

ഫൈനലിൽ ഐ.വി റിയാസ് - മുഹമ്മദ് റംഷാദ് സഖ്യം സമാൽ അബ്ദുൽ ഗഫൂർ - റസൽ കേളോത്ത് സഖ്യത്തെ തോൽപ്പിച്ച് ജേതാക്കളായി. ബോയ്‌സ് ഡബിൾസ് വിഭാഗത്തിൽ ആറു ടീമുകളാണ് പങ്കെടുത്തത്. ഫൈനലിൽ യുവിൻ അഭിലാഷ് - റക്കാൻ ജംഷീദ് സഖ്യം ഇഹാൻ ജഫ്ഷിദ് - റെഹാൻ റഫ്‌സാദ് സഖ്യത്തെ കീഴ്പെടുത്തി ചാമ്പ്യന്മാരായി. ഗേൾസ് സിംഗിൾസ് വിഭാഗത്തിൽ ആറു താരങ്ങൾ പങ്കെടുത്തു.

ഫൈനലിൽ ആയില ഹാരിഫ്, ഹവ്വ അബ്ദുൽ ഫത്താഹിനെ പരാജയപ്പെടുത്തി ജേതാവായി. വിജയികൾക്ക് അൻവർ സാദത്ത് കാത്താണ്ടി, അഫ്താബ് അമ്പിലായിൽ, അബ്ദുൽ ലത്തീഫ്, നടുക്കണ്ടി മീത്തൽ, ഷമീർ തീക്കൂക്കിൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു. എസ്സാർ കാത്താണ്ടി നന്ദി രേഖപ്പെടുത്തി. ട്രഷറർ നജാഫ് മുഹമ്മദ്‌ പരിപാടി നിയന്ത്രിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyadh Thalassery Badminton Champions Crowned
Next Story