തബൂക്ക് ഹയാത്തുൽ ഇസ്‌ലാം മദ്റസ വാർഷിക കലാമേള
text_fieldsതബൂക്ക് ഹയാത്തുൽ ഇസ്‌ലാം മദ്റസ സംഘടിപ്പിച്ച വാർഷിക കലാമേളയിൽനിന്ന്
തബൂക്ക്: ഹയാത്തുൽ ഇസ്‌ലാം മദ്രസക്ക് കീഴിൽ എസ്. ഐ. സി തബൂക്ക് നടത്തിയ വാർഷികകലാമേള മദീന റോഡ് വി. എൽ. എസ്. അറീന ഓഡിറ്റോറിയത്തിൽ അരങ്ങേറി. വിവിധ വിഭാഗം വിദ്യാർഥികളുടെയും എസ്.ഐ.സി പ്രവർത്തകരുടെയും ദഫ്‌മുട്ട്, ബുർദ, മദ്ഹ് ഗാനങ്ങൾ, പ്രസംഗം, കഥാപ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ വേദിയിൽ നടന്നു. അബ്ദുറഹ്മാൻ ദാരിമി പരിപാടി ഉദ്ഘടാനം ചെയ്തു.
അലി വെട്ടത്തൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പീച്ചി ഹാജി, സാലി പട്ടിക്കാട്, സിറാജ് കാഞ്ഞിരമുക്ക്, ഇസ്മായിൽ പുള്ളാട്ട്, ഉമ്മർ മംഗലാപുരം, വീരാൻകുട്ടി കുമ്മിണിപറമ്പ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഷിഹാബുദ്ധീൻ ഫൈസി പ്രാർഥന നടത്തി. കഴിഞ്ഞ അധ്യായന വർഷത്തെ സമസ്തയുടെ പൊതുപരീക്ഷകളിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, മത്‌സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും ഭാരവാഹികൾ കൈമാറി. ഫസൽ എടപ്പറ്റ സ്വാഗതവും അബ്ദുൽഗഫൂർ പുതുപൊന്നാനി നന്ദിയും പറഞ്ഞു.

