ബുറൈദയിൽ എസ്.ഐ.സി കുടുംബസംഗമം
text_fieldsബുറൈദയിൽ എസ്.ഐ.സി സംഘടിപ്പിച്ച കുടുംബസംഗമം
ബുറൈദ: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ബുറൈദ സെൻട്രൽ കമ്മിറ്റി റബീഅ് ദ്വൈമാസ കാമ്പയിന്റെ ഭാഗമായി 'ഈഗോ ബ്രേക്കിങ് ടു ബൂസ്റ്റ് ലവ്' എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു.
എസ്.ഐ.സി അൽഖസീം പ്രൊവിൻസ് പ്രസിഡന്റ് റഷീദ് ദാരിമി അച്ചൂർ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷനൽ ട്രെയിനറും എസ്.എസ്.എം ഡയറക്ടറുമായ അബ്ദുൽ റഷീദ് ബാഖവി എടപ്പാൾ കുടുംബങ്ങൾക്കുള്ള കൗൺസലിങ് ക്ലാസിന് നേതൃത്വം നൽകി. നമ്മുടെ നാട്ടിൽ ഇന്ന് നടക്കുന്ന പല വൈവാഹിക പ്രശ്നങ്ങളും എങ്ങനെ തരണം ചെയ്യാം എന്നും കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ബഷീർ ബാജി, ഫൈസൽ ആലത്തൂർ, വെറ്റിലപ്പാറ മുഹമ്മദ് മുസ്ലിയാർ, ബഷീർ ഫൈസി അമ്മിനിക്കാട് എന്നിവർ സംബന്ധിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ വിതരണം ചെയ്തു. ഡോ. ഹസീബ് പുതിയങ്ങാടി സ്വാഗതവും റഫീഖ് അരീക്കോട് നന്ദിയും പറഞ്ഞു.

