ഷുഹൈബ് അഞ്ചാം രക്തസാക്ഷിത്വ ദിനാചരണം
text_fieldsഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് അഞ്ചാം രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണയോഗവും കെ.ടി.എ. മുനീർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ പ്രസിഡൻറ് കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ കൊലപാതകികളെയും ലഹരി മാഫിയകളെയും സംരക്ഷിക്കുന്ന പാർട്ടിയായി കേരളത്തിൽ സി.പി.എം മാറിയെന്നും കൊലപാതകികളെ രക്ഷിക്കാനായി സർക്കാർ ഖജനാവിൽ നിന്നും കോടികൾ പിണറായി സർക്കാർ ചെലവഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആക്ടിങ് പ്രസിഡൻറ് റഫീക്ക് മൂസ്സ ഇരിക്കൂർ അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി ട്രഷറർ ശ്രീജിത്ത് ചാലാട് അനുസ്മരണ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ കാവുമ്പായി, ഇഖ്ബാൽ പുക്കുന്ന്, ഹക്കീം പാറക്കൽ, അലി തേക്കുതോട്, അസ്ഹാബ് വർക്കല, അഷറഫ് തൃശൂർ, പ്രിൻസാദ് കോഴിക്കോട്, നാസിമുദ്ദീൻ മണനാട്, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, മുജീബ് മൂത്തേടത്ത്, ഷമീർ നദ്വി, ഇസ്മായിൽ കൂരിപ്പൊയിൽ, ഫൈസൽ അഷറഫ് അഴീക്കോട്, മനോജ് എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷീർ ചാലാട് സ്വാഗതവും അനിൽകുമാർ ചക്കരക്കൽ നന്ദിയും പറഞ്ഞു.

