സ്ഥാപനങ്ങളിലും വീടുകളിലും സ്മോക് ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്ന് നിർദേശം
text_fieldsrepresentational image
ജിദ്ദ: സ്ഥാപനങ്ങളിലും വീടുകളിലും സ്മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും സ്മോക് ഡിറ്റക്ടറുകൾ ഉൾപ്പെടെയുള്ള സുരക്ഷ ഉപകരണങ്ങൾക്ക് വലിയ പ്രാധാന്യവും പങ്കുമുണ്ട്. സ്മോക് ഡിറ്റക്ടർ ഘടിപ്പിച്ച കെട്ടിടത്തിൽ തീയുടെ സാന്നിധ്യം നേരത്തെ അറിയാനാകും.
പുകയുടെ സ്ഥാനം കണ്ടെത്തുന്നത് എളുപ്പമാക്കുകയും തീ പെട്ടെന്ന് ചെറുക്കാനും സഹായിക്കുന്നു. ഉറങ്ങുന്നയാളെ ഉണർത്തുന്ന ഉച്ചത്തിലുള്ള ശബ്ദം അത് പുറപ്പെടുവിക്കുന്നു. ഇതിലൂടെ തീപിടിത്തത്തെക്കുറിച്ച് നേരത്തെ അറിയാൻ സാധിക്കുന്നു. സ്മോക് ഡിറ്റക്ടർ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതിലൂടെ വീട്ടുകാർക്കും ജോലി ചെയ്യുന്നവർക്കും മുന്നറിയിപ്പ് ലഭിക്കുന്നുവെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.

