സാമൂഹികവിരുദ്ധരായ ഏഴ് പൗരന്മാരെ അറസ്റ്റ് ചെയ്തു
text_fieldsറിയാദ്: ദേശീയ ഐക്യത്തിനും സമാധാനത്തിനും സാമൂഹിക സുരക്ഷക്കും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളിലേർപ്പെട്ട ഏഴ് സൗദി പൗരന്മാരെ സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തു. സമൂഹത്തിൽ വെറുപ്പുളവാക്കുന്ന ഗോത്രഭ്രാന്തും വിദ്വേഷവും വെറുപ്പും വളർത്തുന്ന പോസ്റ്റുകളും ഇവർ പ്രസിദ്ധീകരിച്ചിരുന്നു.
ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊതു ക്രമസമാധാനത്തിന് കോട്ടം വരുത്തുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വെറുപ്പുളവാക്കുന്ന ഗോത്ര സംഘർഷങ്ങൾ ഇളക്കിവിട്ട് ദേശീയ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ആരുടെയും മുന്നിൽ സുരക്ഷാവിഭാഗം ശക്തമായി നിലകൊള്ളുമെന്നും കടുത്ത ശിക്ഷയായിരിക്കും അവർക്കുണ്ടാകുകയെന്നും ആഭ്യന്തര വകുപ്പ് പറഞ്ഞു.

