Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ട​ലി​ടു​ക്കു​ക​ളു​ടെ സം​ര​ക്ഷ​ണം ലോ​ക​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തമെന്ന് സൗ​ദി

text_fields
bookmark_border
ക​ട​ലി​ടു​ക്കു​ക​ളു​ടെ സം​ര​ക്ഷ​ണം ലോ​ക​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തമെന്ന് സൗ​ദി
cancel

റി​യാ​ദ്: സ​മു​ദ്ര പാ​ത​ക​ൾ നേ​രി​ടു​ന്ന ഭീ​ഷ​ണി​ക​ൾ നേ​രി​ടാ​ൻ ഫ​ല​പ്ര​ദ​മാ​യ കൂ​ട്ടാ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് സൗ​ദി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് ജ​ന​റ​ൽ സ്റ്റാ​ഫ് വൈ​സ് അ​ഡ്മി​റ​ൽ ഫ​ഹ​ദ് അ​ൽ ഗു​ഫൈ​ലി പ​റ​ഞ്ഞു.

ക​ട​ലി​ടു​ക്കു​ക​ളു​ടെ സം​ര​ക്ഷ​ണം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള സം​യു​ക്ത ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ബ​ഹ്‌​റൈ​നി​ൽ ന​ട​ന്ന മ​നാ​മ ഡ​യ​ലോ​ഗ് ഫോ​റ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സ​മു​ദ്ര പാ​ത​ക​ൾ നേ​രി​ടു​ന്ന ഭീ​ഷ​ണി​ക​ൾ ലോ​ക​ത്തി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും അ​തൊ​രു ആ​ഗോ​ള വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മു​ദ്ര സു​ര​ക്ഷ എ​ന്ന​ത് ഏ​തെ​ങ്കി​ലും ഒ​രു രാ​ജ്യ​ത്തി​ന്റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ല, നി​യ​മ​ത്തി​ന് പ​ക​ര​മാ​വാ​ൻ ശ​ക്തി​ക്ക് സാ​ധി​ക്കി​ല്ല. അ​ന്താ​രാ​ഷ്ട്ര ക​ട​ലി​ടു​ക്കു​ക​ൾ രാ​ഷ്ട്രീ​യ-​സൈ​നി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​മാ​യി തു​ട​രാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Sea Route Protection
Next Story