Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സൗദി നടത്തുന്ന നിക്ഷേപങ്ങൾ ഊർജ പ്രതിസന്ധിയുടെ ആഘാതം കുറക്കാൻ സഹായിച്ചു'; ധനമന്ത്രി

text_fields
bookmark_border
സൗദി നടത്തുന്ന നിക്ഷേപങ്ങൾ ഊർജ പ്രതിസന്ധിയുടെ ആഘാതം കുറക്കാൻ സഹായിച്ചു; ധനമന്ത്രി
cancel
camera_alt


സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ സംയുക്ത വാർത്താസമ്മേളനത്തിൽ


റിയാദ്: സൗദിയെപ്പോലുള്ള രാജ്യങ്ങളുടെ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക രംഗത്ത് ഊർജ പ്രതിസന്ധിയുടെ ആഘാതം കുറക്കാൻ സഹായിച്ചതായി ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ഈ നിക്ഷേപങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ബാങ്കോക്കിൽ നടന്ന അന്താരാഷ്ട്ര നാണയ നിധിയുടെയും ലോകബാങ്കിന്റെയും വാർഷിക യോഗങ്ങളുടെ സമാപനത്തിൽ ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവയുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളന ത്തിലാണ് അൽജദ്ആൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

ആഗോള സാമ്പത്തിക രംഗം മികച്ച പ്രതിരോധശേഷി കാണിക്കുന്നുണ്ടെങ്കിലും ഇന്നും ആഴത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ട്. വർധിച്ചുവരുന്ന പൊതുകടവും മറ്റും കാരണം സാമ്പത്തിക പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിലക്കയറ്റം തടയുന്നതിനും സാമ്പത്തിക നയങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും സെൻട്രൽ ബാങ്കുകളുടെ സ്വയംഭരണാവകാശം അത്യാവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

2026-ലെ ലോകബാങ്ക്-ഐ.എം.എഫ് വാർഷിക യോഗങ്ങളുടെ ഭാഗമായി സൗദി ധനകാര്യ മന്ത്രി അൽജദ്ആൻ ജർമ്മൻ ധനകാര്യ മന്ത്രി ലാർസ് ക്ലിങ്‌ബെയിലിനെ കണ്ടു സംസാരിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും അവർ ചർച്ച ചെയ്തു. ഐ.എം.എഫിന്റെ അന്താരാഷ്ട്ര ധനകാര്യ സമിതിയുടെ യോഗത്തിനും അൽജദ്ആൻ നേതൃത്വം നൽകി. ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, വിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കൽ, സ്ഥിരതയും സുസ്ഥിര വളർച്ചയും കൈവരിക്കുന്നതിന് സാങ്കേതിക-ലോജിസ്റ്റിക് സാധ്യതകൾ പ്രയോജനപ്പെടുത്തൽ എന്നിവയും യോഗം ചർച്ച ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Al-Jadaan Warns of Global Debt
Next Story